Quantcast

സംസ്ഥാന സഹകരണ മേഖലയിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ലെന്ന് ശരദ്പവാര്‍

സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാനാകില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

MediaOne Logo

Web Desk

  • Published:

    11 July 2021 11:10 AM GMT

സംസ്ഥാന സഹകരണ മേഖലയിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ലെന്ന് ശരദ്പവാര്‍
X

സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാനാകില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുക, കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ഇത് ഒരു പുതിയ തീരുമാനമല്ല. താന്‍ കേന്ദ്ര മന്ത്രിയായിരുന്ന കാലത്തും ഇതേ നിയമം നിലവിലുണ്ടായിരുന്നു. മാധ്യമങ്ങളാണ് ഇപ്പോള്‍ ഇത് ഒരു പുതിയ കാര്യമെന്ന രീതിയില്‍ അനാവശ്യ പ്രാധാന്യം നല്‍കി നിറം പിടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അതിന്റെ ചുമതല അമിത് ഷാ ഏറ്റെടുക്കുന്നതിലും നേരത്തെ കോൺഗ്രസും മഹാരാഷ്ട്രയിലെ എൻസിപി മന്ത്രിമാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചോദ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ ആ വിഷയത്തില്‍ എന്തെങ്കിലും ഒരു തീരുമാനം സ്വീകരിക്കുന്നതുവരെ പ്രതികരിക്കാനില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.

TAGS :

Next Story