Quantcast

ഇറ്റലിയില്‍ സമാധാന സമ്മേളനം; മമതക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

മുന്‍പ് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയും റദ്ദാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-09-25 12:58:44.0

Published:

25 Sept 2021 6:05 PM IST

ഇറ്റലിയില്‍ സമാധാന സമ്മേളനം; മമതക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
X

ഇറ്റലിയില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. നേരത്തെ ഇറ്റലി സര്‍ക്കാര്‍ മമതാ ബാനര്‍ജിയോട് പ്രതിനിധികളുമായി വരരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വ്യവസായ പ്രതിനിധി ക്ലിയറന്‍സ് നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മമത ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നിലപാടിനു പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്നാണ് തൃണമൂലിന്റെ വാദം.

"ദീദിയുടെ റോം യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുന്‍പ് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയും റദ്ദാക്കിയിരുന്നു. അന്ന് അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയുടെ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഞങ്ങള്‍ ആ തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ എന്തു കൊണ്ടു ഇറ്റലി, മോദിജി? ബംഗാളിലെ നിങ്ങളുടെ പ്രശ്‌നം എന്താണ്?"

ടിഎംസി വക്താവ് ദേബാംഷൂ ഭട്ടാചാര്യ ദേവ് ട്വിറ്ററില്‍ കുറിച്ചു.

സമാധാന സമ്മേളനത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസ്, ഇറ്റലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മദര്‍ തരേസയെ കേന്ദ്രീകരിച്ചാണ് പരിപാടി.

TAGS :

Next Story