Quantcast

'മൃഗങ്ങൾ ചത്താൽ പോലും അനുശോചനം അറിയിക്കുന്നു, 600 കർഷകർ മരിച്ചിട്ടും കേന്ദ്രത്തിന് മൗനം'; രൂക്ഷവിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

ജമ്മു കാശ്മീർ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപാൽ മാലിക്

MediaOne Logo

Web Desk

  • Updated:

    2021-11-07 16:29:06.0

Published:

7 Nov 2021 4:25 PM GMT

മൃഗങ്ങൾ ചത്താൽ പോലും അനുശോചനം അറിയിക്കുന്നു, 600 കർഷകർ മരിച്ചിട്ടും കേന്ദ്രത്തിന് മൗനം; രൂക്ഷവിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍
X

കർഷ സമരത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകസമരത്തിൽ 600 പേർ ഇത് വരെ രാജ്യത്ത് വിവിധയിടങ്ങളിൽ മരണമടഞ്ഞു. എന്നാൽ കേന്ദ്രം ഒരിക്കൽ പോലും അനുശോചനമറിയിച്ചില്ലെന്നും കേന്ദ്രം മൌനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'മൃഗങ്ങൾ മരിച്ചാൽ പോലും അനുശോചനമറിയിക്കുന്ന ഡൽഹിയിലെ നേതാക്കൾ കർഷകസമരത്തിൽ രാജ്യത്താകെ 600 പേർമരിച്ചിട്ടും ഒരിക്കൽ പോലും ഇത് വരെ അവർക്ക് വേണ്ടി അനുശോചനമറിയിച്ചിട്ടില്ലെന്ന് മാത്രമല്ല അവരെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല'. സത്യപാല്‍ മാലിക് പറഞ്ഞു

ഇത് പോലെയൊരു വലിയ പ്രക്ഷോഭം ഇന്ത്യ നാളിതുവരെ കണ്ടിട്ടില്ലെന്നും കേന്ദ്രം കർഷകസമരത്തോട് പാലിക്കുന്ന മൗനം നിസ്സംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ്പൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സത്യപാൽ മാലിക്കിന്‍റെ പരാമർശം. ജമ്മു കാശ്മീർ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപാൽ മാലിക്.

TAGS :

Next Story