Quantcast

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് കൂടുതൽ പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ നീക്കം

തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    16 May 2024 6:34 AM IST

caa certificate
X

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് കൂടുതൽ പേർക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ. ഇന്നലെ 300 പേർക്കാണ് പൗരത്വം നൽകിയത്. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി ഡൽഹിയിൽ കഴിഞ്ഞിരുന്ന 14 പേർക്ക് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ,സിഎഎക്കെതിരായ ഹരജി സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.ഹരജികളിൽ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല.

TAGS :

Next Story