Quantcast

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്: 'സത്യസന്ധമായി മറുപടി നൽകിയില്ലെങ്കിൽ വിചാരണ ചെയ്യും'; പ്രിസൈഡിങ് ഓഫീസർക്ക് സുപ്രിംകോടതിയുടെ താക്കീത്

ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലാത്ത പ്രിസൈഡിങ് ഓഫീസറെ നിയമിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം

MediaOne Logo

Web Desk

  • Published:

    19 Feb 2024 11:04 AM GMT

presiding officer
X

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ സത്യസന്ധമായി മറുപടി നൽകിയില്ലെങ്കിൽ വിചാരണ ചെയ്യുമെന്ന് പ്രിസൈഡിങ് ഓഫീസർക്ക് സുപ്രിംകോടതിയുടെ താക്കീത്. ബാലറ്റ് പേപ്പറുകളിൽ എന്തിനാണ് മാർക്ക് ചെയ്തതെന്നും കോടതി ചോദിച്ചു.

ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലാത്ത പ്രിസൈഡിങ് ഓഫീസറെ നിയമിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കോടതി നിർദേശം നൽകി. എന്നാൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസർ കോടതിയെ അറിയിച്ചു. അന്തിമവാദത്തിനായി കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും.

TAGS :

Next Story