Quantcast

അഴിമതി കേസിൽ റിമാന്റിലായ ചന്ദ്രബാബു നായിഡു അപ്പീലുമായി ഹൈക്കോടതിയിൽ; അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ ഇന്ന് ബന്ദ്

ചന്ദ്രബാബു നായിഡുവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ ലൂത്ര ഇന്ന് ഹാജരാകും

MediaOne Logo

Web Desk

  • Updated:

    2023-09-11 00:59:39.0

Published:

11 Sep 2023 12:53 AM GMT

andhra pradesh,N. Chandrababu Naidu,corruption case,Chandrababu Naidu, remanded in corruption case, appeals in High Court,ചന്ദ്രബാബു നായിഡു ഹൈക്കോടതിയിൽ,ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ,latest national news
X

ഹൈദരാബാദ്: അഴിമതി കേസിൽ റിമാന്റിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനു മുൻപാകെ ഹരജി ഇന്ന് പരാമർശിക്കും . നിലവിൽ രാജ്മുന്ദ്രി ജയിലിലാണ് ചന്ദ്രബാബു നായിഡു കഴിയുന്നത്. അറസ്റ്റിൽ പ്രതിഷേധിച്ച് ടി.ഡി.പി ആന്ധ്രയിൽ ബന്ദ് പ്രഖ്യാപിച്ചു.

അഴിമതിക്കേസുകൾ പരിഗണിക്കുന്ന വിജയവാഡയിലെ പ്രത്യേക കോടതിയാണ് 14 ദിവസത്തേക്ക് ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് . 327 കോടിയുടെ നൈപുണ്യ വികസന പദ്ധതിയിലെ അഴിമതിക്കേസിലാണ് റിമാന്റ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നായിഡുവിന്റെ വാദം തള്ളിയായിരുന്നു കോടതി നടപടി.

22- ാം തീയതി വരെ രാജമുന്ദ്രി ജയിലിലാണ് നിലവിലെ പ്രതിപക്ഷ നേതാവ കൂടിയായ ചന്ദ്രബാബു നായിഡു കഴിയേണ്ടത്. 2021 ഡിസംബർ മാസത്തിൽ സമർപ്പിച്ച എഫ് ഐ ആറിൽ ചന്ദ്ര ബാബു നായിഡുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതികാരം പുലർത്തിയാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും ഇന്ന് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും.

വകുപ്പ് സെക്രട്രറിയെ ചോദ്യം ചെയ്തപ്പോൾ അഴിമതിയുടെ സൂത്രധാരൻ നായിഡു ആണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് ഉടൻ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നുമാണ് സിഐഡി നിലപാട് . ഹൈക്കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ അതിനെതിരെ പൊലീസ് സുപ്രിം കോടതിയെ സമീപിക്കും . ഹൈക്കോടതിയിൽ ചന്ദ്രബാബു നായിഡുവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ ലൂത്ര ഹാജരാകും.


TAGS :

Next Story