Quantcast

ചന്ദ്രയാൻ 3 ലൈവ് സ്ട്രീമിംഗ് യൂട്യൂബിൽ എക്കാലത്തെയും നമ്പർ വൺ

6.15 മില്യൺ പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്‌ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്

MediaOne Logo

Web Desk

  • Updated:

    2023-08-25 14:29:05.0

Published:

25 Aug 2023 12:25 PM GMT

Chandrayaan 3 live streaming became the most viewed YouTube streaming of all time on YouTube
X

ചന്ദ്രയാൻ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി. 8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്‌സാണ് റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വീഡിയോയാണ്. ഈ വീഡിയോ 76,017,412 പേർ കണ്ടതായാണ് യൂട്യൂബിലെ കണക്ക്.

6.15 ദശലക്ഷം പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്‌ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്. ബ്രസീലിന്റെ തന്നെ മറ്റൊരു മത്സരമാണ് മൂന്നാം സ്ഥാനത്തുള്ളത്. ക്രൊയേഷ്യയുമായുള്ള മത്സരം 5.2 ദശലക്ഷം പ്രേക്ഷകരാണ് കണ്ടത്. 4.8 ദശലക്ഷം പേർ കണ്ട ബ്രസീലിലെ വാസ്‌കോ VS ഫ്‌ളമിംഗോ മത്സരമാണ് നാലാം സ്ഥാനത്ത്.

കൂടുതൽ പേർ കണ്ട മറ്റു യൂട്യൂബ് ലൈവുകൾ

5. സ്‌പേസ് എക്‌സ് ക്രൂ ഡെമോ -4.08 ദശലക്ഷം

6. ബിടിഎസ് ബട്ടർ -3.75 ദശലക്ഷം

7. ആപ്പിൾ -3.69 ദശലക്ഷം

8. ജോൺ ഡെപ്പ് VS അംബർ - 3.55 ദശലക്ഷം

9. ഫ്‌ളുമിനെസ് VS ഫ്‌ളമിംഗോ - 3.53 ദശലക്ഷം

10. കാരിയോ ചാംപ് ഫൈനൽ -3.25 ദശലക്ഷം.

ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായിറങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയതാണ് ചന്ദ്രയാൻ മൂന്നിനെ വേറിട്ടുനിർത്തുന്നത്. ഇതിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.എസ്.എസ്.ആർ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. എന്നാൽ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യം രാജ്യം ഇന്ത്യയാണ്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു ലോകത്തിലെ 195 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ യശസ്സുയർത്തിയിരിക്കുകയാണ്. റോവർ ഇനി ചന്ദ്രോപരിതലത്തിൽ യാത്ര ചെയ്യും.

40 ദിവസത്തെ യാത്രയ്ക്ക് ശേഷം ലാൻഡിംഗ്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ആരംഭിച്ച് 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലക്ഷ്യസ്ഥാനത്തെത്തിയത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 പിഎം മുതൽ ഐസ്ആർഒ ഓട്ടോമാറ്റിക് ലാൻഡിക് സീക്വൻസ് ആരംഭിച്ചിരുന്നു. വിക്രം ലാൻഡർ ഓൺബോർഡ് കംപ്യൂട്ടറുകളും ലോജികും ഉപയോഗിച്ചാണ് ചന്ദ്രനിലിറങ്ങിയത്. ഐഎസ്ടിആർഎിയിലെ മിഷൻ കൺട്രോളേഴ്സ് ഈ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2019 ൽ പരാജയപ്പെട്ട ചന്ദ്രയാൻ 2 മിഷന്റെ തുടർച്ചയാണ് മൂന്ന്. 2019ൽ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ആദ്യ ചിത്രമെത്തി

ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡറിനും ബെംഗളൂരുവിലെ MOX-ISTRAC നും ഇടയിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ എടുത്ത ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി കാമറ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ ട്വിറ്ററിൽ (എക്സ്) പങ്കുവെച്ചത്.

Chandrayaan 3 live streaming became the most viewed YouTube streaming of all time on YouTube

TAGS :

Next Story