മധ്യപ്രദേശിൽ ആഗോള നിക്ഷേപ ഉച്ചകോടിയിൽ ഭക്ഷണപാത്രത്തിനായി അടിപിടി; നാണക്കേടെന്ന് സോഷ്യൽ മീഡിയ
മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്‍റെ രണ്ടാം ദിവസമാണ് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്

ഭോപാല്‍: മധ്യപ്രദേശിലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ഭക്ഷണ വിതരണത്തിനിടെ തമ്മില്‍ത്തല്ലും ബഹളവും.
ഉച്ചകോടിയുടെ രണ്ടാംദിവസമാണ് ഭക്ഷണവിതരണത്തിനിടെ അടിപിടി നടന്നത്. നിക്ഷേപക ഉച്ചകോടിക്കെത്തിയ പ്രതിനിധികള്‍ ഭക്ഷണഹാളില്‍ പ്ലേറ്റിനായി അടികൂടുന്നതിന്റെയും ബഹളംവെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികൾ ഭക്ഷണ പാത്രങ്ങൾ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകൾ താഴെ വീണ് പൊട്ടുന്നതും വീഡിയോയിൽ കാണാം. ഭക്ഷണവിതരണത്തിനായി തയ്യാറാക്കിയ കൗണ്ടറുകള്‍ തര്‍ക്കത്തിനിടെ തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമായ ഭോപ്പാലില്‍ നടന്നിരുന്നത്. ഉച്ചകോടിയിലൂടെ സംസ്ഥാനത്ത് 30.77 ലക്ഷം കോടിയുടെ നിക്ഷേപത്തിന് വഴിയൊരുങ്ങിയെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രതികരണം.
അതേസമയം ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തി. നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണിതെന്ന് ഒരാൾ കുറിച്ചു. നിക്ഷേപ ഉച്ചകോടിയൊക്കെ അതിന്റെ 'സെൻസിൽ' എടുക്കേണ്ടതാണെന്നും ഭക്ഷണത്തിനായി അടിപിടിയുണ്ടാക്കുക എന്നൊക്കെ പരിപാടിയുടെ അന്തസിന് ചേർന്നതല്ലെന്നും മറ്റൊരാൾ കുറിച്ചു.
Watch Video
This is at the MP Global Investors meet,
— Amit Mishra (@Amitjanhit) February 27, 2025
pic.twitter.com/RLEtO7L1Yv
Adjust Story Font
16

