Quantcast

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെപ്പോകാൻ അനുമതി

പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കകൾക്ക് ചൈന വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    29 April 2022 4:03 PM GMT

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെപ്പോകാൻ അനുമതി
X

ന്യൂഡൽഹി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെപ്പോകാൻ അനുമതി. കോവിഡ് മഹാമാരിയെ തുടർന്ന് വിസക്കും വിമാന സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ തിരികെ പോകാനാകാതെ നാട്ടിലാണ്.

ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾ ഗൂഗിൾ ഫോമിൽ മെയ് എട്ടിനകം വിവരങ്ങൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കകൾക്ക് ചൈന വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു.

ചൈനയിലേക്ക് മടങ്ങുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികളുടെ നടപടിക്രമങ്ങളും അനുഭവങ്ങളും ചൈനീസ് അധികൃതർ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെയെത്താനുള്ള നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ട വിദ്യാർഥികളുടെ പട്ടിക കൈമാറൽ ഉൾപ്പെടെ ഇനി എല്ലാ കാര്യങ്ങളും ഇന്ത്യൻ അധികൃതരാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക ചൈനക്ക് കൈമാറിയ ശേഷം ചൈനീസ് അധികൃതർ പരിശോധിച്ച് അർഹരായവർക്ക് കോഴ്‌സ് പൂർത്തിയാക്കാൻ അനുമതി നൽകി. ഇത് സമയബന്ധിതമായി നടപ്പാക്കും. തിരികെ പോകാൻ അനുമതി കിട്ടുന്ന വിദ്യാർഥികൾ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും അതിന്റെ ചെലവുകൾ സ്വയം വഹിക്കുകയും വേണം.



TAGS :

Next Story