ഘടകകക്ഷി ചർച്ച തുടരണമെന്ന് മനു അഭിഷേക് സിങ്‌വി; ആദ്യം പാർട്ടിയെ കെട്ടിപ്പടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ആദ്യം പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിക്കണം എന്നായിരുന്നു മല്ലികാർജ്ജുന ഖാർഗേയുടെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-05-14 02:09:46.0

Published:

14 May 2022 2:09 AM GMT

ഘടകകക്ഷി ചർച്ച തുടരണമെന്ന് മനു അഭിഷേക് സിങ്‌വി; ആദ്യം പാർട്ടിയെ കെട്ടിപ്പടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
X

ജയ്പൂര്‍: യുപിഎയിലേക്ക് കൂടുതൽ ഘടക കക്ഷികളെ ചേർക്കുന്നതിൽ ചിന്തൻ ശിബിരിൽ വ്യത്യസ്ത അഭിപ്രായം. ഇന്നലെ സംസാരിച്ച വക്താവ് മനു അഭിഷേക് സിങ്‌വി ഘടകകക്ഷി ചർച്ച തുടരണമെന്ന് അഭിപ്രായപ്പെട്ടു. ആദ്യം പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിക്കണം എന്നായിരുന്നു മല്ലികാർജ്ജുന ഖാർഗേയുടെ നിർദേശം.

ഗുജറാത്തും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശിക ഘടക കക്ഷികളുമായി സഖ്യത്തിലേർപ്പെടണമെന്ന് മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. പാർട്ടി വളർച്ചയ്ക്കായി ദീർഘകാല പദ്ധതികൾ വേണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. അതേസമയം തെരെഞ്ഞെടുപ്പ് വിജയത്തിനായി പ്രാദേശിക അടിസ്ഥാനത്തിൽ,കൂടുതൽ പാർട്ടികളെ കണ്ടെത്തണം.

ദളിത്‌,ന്യൂനപക്ഷ വിഭാഗങ്ങളോട് ചേർന്നു നിൽക്കുകയും അവർക്കായി ശബ്ദമുയർത്തുകയും വേണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്ന നിലപാടിനെതിരെയും വാദം ശക്തമായി.

ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പദവിയിലേക്ക് ആരെയെങ്കിലും ഉയർത്തികാട്ടാൻ ചിന്തൻ ശിബിർ വേദിയാകില്ല. അതേസമയം പൂർണ സമയ അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന് വിവിധ ഗ്രൂപ്പുകളിൽ അവശ്യമുയർന്നു.ടി.എൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ രാഹുലിന് വേണ്ടി വാദിക്കുന്നവരാണ്.

TAGS :

Next Story