Quantcast

കയ്യില്‍ കൊത്തിയ മൂര്‍ഖനെ എട്ടു വയസുകാരന്‍ കടിച്ചുകൊന്നു

റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കുളള ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    2 Nov 2022 12:26 PM IST

കയ്യില്‍ കൊത്തിയ മൂര്‍ഖനെ എട്ടു വയസുകാരന്‍ കടിച്ചുകൊന്നു
X

റായ്പൂര്‍: തന്‍റെ കയ്യില്‍ കൊത്തിയ മൂര്‍ഖന്‍ പാമ്പിനെ എട്ടു വയസുകാരന്‍ കടിച്ചുകൊന്നു. റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കുളള ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന കുട്ടിയാണ് പാമ്പിനെ കൊന്നത്.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപകിന് വിഷപ്പാമ്പിന്‍റെ കടിയേറ്റിരുന്നു."പാമ്പ് എന്‍റെ കയ്യില്‍ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. ഞാൻ അതിനെ കയ്യില്‍ നിന്നും വിടുവിക്കാന്‍ ശ്രമിച്ചപ്പോഴും പാമ്പ് വിട്ടില്ല. ഞാന്‍ രണ്ടു പ്രാവശ്യം പാമ്പിനെ കടിച്ചു'' ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ''കുട്ടിക്ക് ആന്‍റിവെനം നല്‍കുകയും ഒരു ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ വയ്ക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെംസ് മിനി പറഞ്ഞു. ''പാമ്പിന്‍റെ കടിയേറ്റെങ്കിലും ഡ്രൈ ബൈറ്റായതുകൊണ്ടാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ ശരീരത്തില്‍ വിഷം ഏറ്റിരുന്നില്ലെന്ന്'' ഡോക്ടര്‍ പറഞ്ഞു.

TAGS :

Next Story