Quantcast

ന്യായ് യാത്രക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം

മേഘാലയിലെ പര്യടനത്തിനുശേഷം ഇന്ന് രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്രയെ പോലീസ് തടഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-01-23 13:55:35.0

Published:

23 Jan 2024 1:46 PM GMT

Conflict during Nyay Yatra; Assam Chief Ministers instruction to file a case against Rahul Gandhi
X

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം.. പോലീസ് ബാരിക്കേടുകൾ പ്രവർത്തകർ തകർത്തു. പ്രവർത്തകർക്ക് നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തി. രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി. മേഘാലയിലെ പര്യടനത്തിനുശേഷം ഇന്ന് രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്രയെ പോലീസ് തടഞ്ഞത്.

ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് ഗുവാഹത്തിയിലേക്ക് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോലീസ് യാത്രയെ തടഞ്ഞത്. ഇതോടെ യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പോലീസ് ബാരിക്കേഡ് തകർത്തു. പോലീസ് പ്രവർത്തകർക്കെതിരെ ലാത്തിവീശി.

പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നിർഭയമായി യാത്ര തുടരുമെന്നും അനുമതി നിഷേധിക്കുന്ന അസംസർക്കാരന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബാരിക്കേഡ് പൊളിച്ചതിലാണ് കേസ് എടുക്കാം നിർദേശം നടക്കിയത്. ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും രാഹുൽ പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ എകിസിൽ കുറിച്ചു. യാത്ര നാളെ ബംഗാളിലേക്ക് കടക്കും.

TAGS :

Next Story