Quantcast

ലക്ഷദ്വീപിൽ പ്രധാന​മന്ത്രിയെ ബഹിഷ്കരിച്ച് കോൺഗ്രസ്

മോദിയുടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ ഭരണകൂടം സൗജന്യവാഹനം ഏർപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ്

MediaOne Logo

Web Desk

  • Published:

    2 Jan 2024 12:52 PM GMT

ലക്ഷദ്വീപിൽ പ്രധാന​മന്ത്രിയെ ബഹിഷ്കരിച്ച് കോൺഗ്രസ്
X

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​നോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കിയതിലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക​രി​ച്ച് കോ​ൺ​ഗ്ര​സ്. ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഒ​രു ച​ട​ങ്ങി​ലും കോ​ൺ​ഗ്ര​സ്സോ പോ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളോ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

എ​ൻ.​ഡി.​എ ഭ​ര​ണ​കൂ​ടം 2014 ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ,ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ കേ​​ന്ദ്രം പ്ര​ത്യേ​ക അ​ജ​ണ്ട​യോ​ടെ കൈ​ക​ട​ത്ത​ലു​ക​ൾ ന​ട​ത്തി. ദ്വീ​പ് ജ​ന​ത​യു​ടെ പ​ല അ​വ​കാ​ശ​ങ്ങ​ളും ഏ​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി.​സം​ഘ്പ​രി​വാ​ർ അ​നു​ഭാ​വ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളെ നി​യ​മി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ ദ്വീ​പി​ൽ ന​ട​പ്പാ​ക്കി.

ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭൂ​മി മു​ന്ന​റി​യി​പ്പി​​ല്ലാ​തെ സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്. ആ​ൾ​വാ​സ​മി​ല്ലാ​ത്ത സു​ഹൈ​ലി,വ​ലി​യ​ക​ര, ചെ​റി​യ​ക​ര ദ്വീ​പു​ക​ളി​ലെ ഭൂ​മി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ടി​ച്ചെ​ടു​ത്തതെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ല​ക്ഷ​ദ്വീ​പ് പ്ര​സി​ഡ​ണ്ട് എം.അ​ലി അ​ക്ബ​ർ മീ​ഡി​യ വ​ൺ ഓ​ൺ​ലൈ​നി​നോ​ട് പ​റ​ഞ്ഞു..

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ദ്വീ​പു​കാ​രാ​യ 3500ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ടു.​ ടൂ​റി​സം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേർക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യ​ത്. ഇ​തി​ന് പു​റ​മെ സ്ഥി​ര നി​യ​മ​ന​ങ്ങ​ളു​ള്ള പോ​സ്റ്റു​ക​ളി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ാ​തെ​ ത​സ്തി​ക​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വർഷം ക​ഴി​ഞ്ഞി​ട്ടും പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ പൂ​ർ​ണാ​മാ​യും റ​ദ്ദാ​ക്കു​കയാണ് കേന്ദ്രം ചെയ്യുന്നത്

ഗ​താ​ഗ​ത മേ​ഖ​ല​യി​ലും അ​നാ​വ​ശ്യ​നി​യ​​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു:സ​ഹമാക്കി.​എ​ട്ട് ക​പ്പ​ലു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ദ്വീ​പി​ൽ നി​ല​വി​ൽ മൂ​ന്ന് ക​പ്പ​ലു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ഞ്ച് ക​പ്പ​ലു​ക​ൾ വെ​റു​​തെ​യി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ മ​ല​യാ​ള​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സി.​ബി.​എ​സ്.​ഇ സി​ല​ബ​സ് മാ​ത്ര​മാ​യി പാ​ഠ്യ​പ​ദ്ധ​തി ചു​രു​ക്കി​യെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.​സ്‌​കൂ​ളു​ക​ളടക്കം അ​ട​ച്ചു​പൂ​ട്ടി.​ കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സ് ര​ണ്ടു​വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​​േ​ബ​പ്പൂ​ർ തു​റ​മു​ഖ​വു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​ച്ചേ​ദി​ച്ചു.ഇ​ത്ത​ര​ത്തി​ൽ ദ്വീ​പ് ജ​ന​ത​യെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്.

ദ്വീ​പ് ജ​ന​ത​യു​ടെ വി​കാ​രം മ​ന​സി​ലാ​ക്ക​ാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മു​ഴു​വ​ൻ തീ​ര​മാ​ന​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ച്ച​ത്.​ഇ​തി​നെ​തി​രെ നി​ര​വ​ധി ത​വ​ണ ദ്വീ​പ് ജ​ന​ത​യും കോ​ൺ​്ര​ഗ്ര​സും വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി ​രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​ടി​ച്ച​മ​ർ​ത്തു​ന്ന നി​ല​പാ​ടാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​ത്. അ​ഡ്മി​നി​സ്ട്രേ​ട്ട​ർ പ്ര​ഭു​ൽ പ​ട്ടേ​ലി​നെ​തി​രെ ദ്വീ​പി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ട്ടി​ല്ല. ഈ സാഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന മ​ന്ത്രി​യു​ടെ​സ​ന്ദ​ർ​ശ​നം ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബഹിഷ്കരണ ആഹ്വാനവുമായി ജനങ്ങൾ രംഗത്തെത്തിയതോടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ സൗജന്യവാഹന സംവിധാനവുമായി ഭരണകൂടം രംഗത്തെത്തിയതായി അ​ക്ബ​ർ അ​ലി പറഞ്ഞു. മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും നേതാക്കളെയും അ​ഡ്ണ​മി​നി​സ്ട്രേ​റ്റ​രാ​യ പ്ര​ഭു​ൽ പ​ട്ടേ​ൽ അ​നു​ന​യ ച​ർ​ച്ച​ക്ക് വേ​ണ്ടി വി​ളി​ച്ചുവെന്നും എന്നാൽ അതും പാർട്ടി നേതൃത്വം ബഹിഷ്കരിച്ചെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​നം ബ​ഹി​ഷ്ക​രി​ച്ച് കരിദിനം ആചരിക്കുമെന്നും എൻ.എസ്.യു.ഐ സം​സ്ഥാ​ന ​ അ​ധ്യ​ക്ഷ​ൻ അ​ജാ​സ് അ​ക്ബ​ർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

TAGS :

Next Story