Quantcast

'എന്നെ ഇന്ന് തടയാനാവില്ല': രാഹുലിന്‍റെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് ആഘോഷം

'ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് എന്നെ തടയാനാവില്ല'

MediaOne Logo

Web Desk

  • Updated:

    2023-05-13 04:31:14.0

Published:

13 May 2023 9:58 AM IST

congress celebration karnataka election
X

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. വോട്ടെണ്ണല്‍ തുടങ്ങും മുന്‍പെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിരുന്നു. സോഷ്യല്‍ മീഡിയയിലാവട്ടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം.

'ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് എന്നെ തടയാനാവില്ല'- എന്ന അടിക്കുറിപ്പോടെയണ് കോണ്‍ഗ്രസ് ഔദ്യോഗിക അക്കൌണ്ടില്‍ രാഹുലിന്‍റെ വീഡിയോ പങ്കുവെച്ചത്.

ഡല്‍ഹിയിലാവട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി പാട്ടും നൃത്തവും തുടങ്ങി. പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. കര്‍ണാടകയിലെ വിജയത്തില്‍ നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കായി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 116 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 25 സീറ്റില്‍ ജെ.ഡി.എസും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.





TAGS :

Next Story