Quantcast

ജി 23 ആവശ്യങ്ങൾ നടപ്പായില്ല; ചിന്തന്‍ ശിബിര്‍‌ നേട്ടമായത് രാഹുല്‍ ഗാന്ധിക്ക്

തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് ജി 23 മുന്നോട്ടുവച്ചത്

MediaOne Logo

Web Desk

  • Published:

    16 May 2022 1:34 AM GMT

ജി 23 ആവശ്യങ്ങൾ നടപ്പായില്ല; ചിന്തന്‍ ശിബിര്‍‌ നേട്ടമായത് രാഹുല്‍ ഗാന്ധിക്ക്
X

ഡല്‍ഹി: ജി 23യുടെ സമ്മർദ്ദഫലമായി വിളിച്ചു ചേർത്ത ചിന്തൻ ശിബിർ പ്രത്യക്ഷത്തിൽ ഗുണം ചെയ്തത് രാഹുൽ ഗാന്ധിക്ക്‌. സംഘടനയിൽ സമ്പൂർണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാൽ രാഹുലിന്‍റെ അനുയായികൾ സംഘടനയിൽ പിടി മുറുക്കുന്ന കാഴ്ചയാണ് ഉദയ്പൂരിൽ കണ്ടത്.

തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് ജി 23 മുന്നോട്ടുവച്ചത്. സംഘടനയിൽ അടിമുടി അഴിച്ചുപണി,പൂർണ സമയ നേതൃത്വം,പാർലമെന്ററി ബോർഡ് പുനഃസ്ഥാപനം. എന്നാൽ ചിന്തൻ ശിബിരം വിളിച്ചു ചേർത്ത കോൺഗ്രസ് നേതൃത്വം ജി 23 യെ വലിഞ്ഞു മുറുക്കുന്നതിനുള്ള അവസരമാക്കി മാറ്റി. ചർച്ചയിൽ ഉടനീളം അധ്യക്ഷ സ്ഥാനത്തേക്ക്‌ രാഹുലിന്റെ മടങ്ങി വരവ് പ്രതിനിധികൾ കൂട്ടായി ആവശ്യപ്പെട്ടു യുവാക്കൾക്ക് കൂടുതൽ പ്രതിനിധ്യം,ഭാരവാഹികൾക്ക് നിശ്ചിത കാലാവധി,കുടുംബത്തിൽ ഒരാൾക്ക് മാത്രം സീറ്റ് തുടങ്ങിയ നിർദേശങ്ങളും ഉയർന്നു.

65 വയസിനു മുകളിലുള്ളവർ ഒഴിയണമെന്ന നിർദേശം കൂടി വന്നതോടെ ജി 23 അപകടം മണത്തു. വാദപ്രതിവാദങ്ങൾക്കൊടുവിൽ ഉയർന്ന പ്രായപരിധി നിർദേശം ഒഴിവാക്കപ്പെട്ടെങ്കിലും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം എന്നത് അംഗീകരിക്കപ്പെട്ടു.ഇത് രാഹുൽ സംഘത്തിന്‍റെ വിജയമായി. എന്നാൽ പുതിയ ഭേദഗതി നിർദേശങ്ങൾ കോൺഗ്രസിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം.



TAGS :

Next Story