Quantcast

വിവാദങ്ങൾക്കൊടുവിൽ ജയ്പൂരിലെ സ്ഥാനാർഥി സുനിൽ ശർമയെ കോൺഗ്രസ് പിൻവലിച്ചു

ശർമയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ അടക്കമുള്ളവർ പര്യസമായി രംഗത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Published:

    24 March 2024 5:00 PM GMT

വിവാദങ്ങൾക്കൊടുവിൽ ജയ്പൂരിലെ സ്ഥാനാർഥി സുനിൽ ശർമയെ കോൺഗ്രസ് പിൻവലിച്ചു
X

ജയ്പൂർ: വിവാദങ്ങൾക്കൊടുവിൽ ജയ്പൂരിലെ ലോക്‌സഭാ സ്ഥാനാർഥി സുനിൽ ശർമ്മയെ കോൺഗ്രസ് പിൻവലിച്ചു. ശർമ്മക്ക് പകരം പ്രതാപ് സിംഗ് കച്ചരിയാവാസ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള ‘ജയ്പൂർ ഡയലോഗ്’ എന്ന യൂടൂബ് ചാനലിൽ കോൺഗ്രസ് നേതാക്കളെയും സംഘടനാ സംവിധാനങ്ങളെയും പരിഹസിക്കുന്നത​ാണെന്നും ഇസ്‍ലാമോ​​ഫോബിക്കായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

വ്യാഴാഴ്ചയാണ് ജയ്പൂർ മണ്ഡലത്തിൽ സുനിൽ ശർമ്മയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നിലപാടിനെതിരെ വലിയ വിമർശനമുയർന്നതോടെയാണ് സുനിൽ ശർമയെ മാറ്റി നിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്.

വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും കോൺഗ്രസിനെയും അതിൻ്റെ നേതാക്കളെയും പരിഹസിക്കുന്ന വലതുപക്ഷ മാധ്യമമായ ദി ജയ്പൂർ ഡയലോഗ്‌സുമായുള്ള ബന്ധം ചർച്ചയായിരുന്നു. ശർമയെ മത്സരിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പാർട്ടിയോട് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. ചാനലിന്റെ ഇസ്‍ലാമോഫോബിക്കായ നിലപാടുകളും വലിയ വിമർശനമാണുണ്ടാക്കിയത്.

കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ശർമയെ മത്സരിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു.ശശി തരൂർ പര്യസമായി തന്നെ സുനിൽ ശർമക്കെതിരെ രംഗത്തുവന്നിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ ദി ജയ്പൂർ ഡയലോഗ്സു​മായി തനിക്കിപ്പോൾ ബന്ധമില്ലെന്ന് വ്യകത്മാക്കിയെങ്കിലും ജയ്പൂർ ഡയലോഗ്സിലെ അഞ്ച് ഡയറക്ടർമാരിൽ ഒരാളായി ശർമ്മ ഇപ്പോഴും പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

TAGS :

Next Story