Quantcast

രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച ജഡ്ജിയുടെ നാവറുക്കും; ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്

മാർച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ചു

MediaOne Logo

Web Desk

  • Published:

    8 April 2023 6:05 AM GMT

Rahul Gandhi
X

രാഹുല്‍ ഗാന്ധി

ദിണ്ടിഗൽ: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ച ജഡ്ജിക്കെതിരെ ഭീഷണിയുമായി തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് മണികണ്ഠന്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജഡ്ജിയുടെ നാവറുക്കുമെന്നാണ് ഭീഷണി.


"മാർച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ചു.ജസ്റ്റിസ് എച്ച് വർമ്മ കേൾക്കൂ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളുടെ നാവ് ഞങ്ങൾ അറുക്കും. രാഹുലിന് ജയിൽ ശിക്ഷ നൽകാൻ നിങ്ങൾ ആരാണ്? പാര്‍ട്ടിയുടെ ജില്ലാ നേതാവ് കൂടിയായ മണികണ്ഠന്‍ പറഞ്ഞു. സംഭവത്തില്‍ മണികണ്ഠനെതിരെ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി ഐടി സെൽ തലവൻ അമിത് മാളവ്യ മണികണ്ഠന്‍റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.''പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അറുക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്ന പാർട്ടിക്കാർക്കെതിരെ കോടതികൾ സ്വമേധയാ ബോധവൽക്കരിക്കുകയും രാഹുൽ ഗാന്ധിയെ ഉത്തരവാദിയാക്കുകയും ചെയ്യുമോ?'' മാളവ്യ ട്വീറ്റ് ചെയ്തു.



മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

TAGS :

Next Story