Quantcast

ജാതി സെൻസസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും,ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും - വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പ​ത്രിക

25 ഗ്യാരന്റികളാണ് പ്രകടന പ​ത്രികയിലുള്ളത്.

MediaOne Logo

Web Desk

  • Updated:

    2024-04-05 06:51:16.0

Published:

5 April 2024 6:41 AM GMT

ജാതി സെൻസസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും,ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും - വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പ​ത്രിക
X

ന്യൂഡൽഹി:ജാതി സെൻസസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. 25 ഗ്യാരന്റികളാണ് പ്രകടന പ​ത്രികയിലുള്ളത്. എന്നാൽ പഴയ പെൻഷൻ പദ്ധതി, CAA കുറിച്ച് പ്രകടന പത്രികയിൽ പരാമർശമില്ല.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ - പൊതുമേഖല ജോലികളിലെ കരാർ നിയമനങ്ങൾ എടുത്തു കളയും,പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ മഹാലക്ഷ്മി സ്കീമിലെത്തിക്കും,അഗ്നിപത് പദ്ധതി ഒഴിവാക്കും. തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കും തുടങ്ങും നിരവധി വാഗ്ദാനങ്ങളാണ് പുറത്തിക്കിയ കോൺഗ്രസ് പ്രകടന ​പത്രികയിലുള്ളത്.

പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കും,2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണവും നൽകും.

സ്വകാര്യത സംരക്ഷിക്കും. വാർത്താവിനിമയെ നിയമം പരിഷ്കരിക്കും. വോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമം പരിഷ്കരിക്കും.ജനവിരുദ്ധ നിയമങ്ങൾ പരിഷ്കരിക്കും. ഇലക്ട്രിക് ബോണ്ട അഴിമതി, എം കെയർ പദ്ധതി എന്നിവയിൽ അന്വേഷണം നടത്തും. വ്യാജ വാർത്ത , പെയ്ഡ് വാർത്ത എന്നിവ തടയാൻ നിയമ ഭേദഗതി കൊണ്ടുവരും.മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം എല്ലാവർക്കും നൽകും. ആൾക്കൂട്ട ആക്രമണങ്ങൾ , പോലീസ് എൻകൗണ്ടറുകൾ , ബുൾഡോസർ രാജ് എന്നിവയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.

Next Story