Quantcast

അമേഠി, റായ്ബറേലി സ്ഥാനാർഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

മെയ് 20നാണ് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടെടുപ്പ്.

MediaOne Logo

Web Desk

  • Published:

    1 May 2024 9:17 AM GMT

Congress Says Decision On Amethi, Raebareli In 24 Hours
X

ന്യൂഡൽഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്. സ്ഥാനാർഥികളുടെ കാര്യത്തിൽ 24 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story