Quantcast

കര്‍ണാടക വോട്ടെണ്ണല്‍; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുന്നില്‍

നാലാം തവണയാണ് ശിവകുമാര്‍ ഇവിടെ നിന്ന് ജനവിധി തേടുന്നത്

MediaOne Logo

Web Desk

  • Published:

    13 May 2023 3:14 AM GMT

DK Shivakumar siddaramaiah
X

ഡി.കെ ശിവകുമാര്‍/സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. കനകപുരയില്‍ നിന്നും ജനവിധി തേടുന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ലീഡ് ചെയ്യുകയാണ്. നാലാം തവണയാണ് ശിവകുമാര്‍ ഇവിടെ നിന്ന് ജനവിധി തേടുന്നത്. എഴ് തവണ എം.എല്‍.എ. ആയ ഡി.കെ. ശിവകുമാര്‍ 2008 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ് ജന്മനാടായ കനകപുര. ആര്‍.അശോകാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി.

വരുണയില്‍ നിന്നും മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുന്നിലാണ്. തന്‍റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിയിലെ ഏറ്റവും കരുത്തരായ സ്ഥാനാര്‍ഥികളിലൊരാളായ മന്ത്രി സോമണ്ണയാണ് സിദ്ധരാമയ്യയുടെ എതിരാളി.

TAGS :

Next Story