Quantcast

'പാഞ്ച് പ്യാരെ' പരാമര്‍ശം കുടുക്കി; ഗുരുദ്വാറില്‍ ഭക്തരുടെ ഷൂ തുടച്ച് ഹരീഷ് റാവത്തിന്‍റെ പ്രായശ്ചിത്തം

സി​ഖ്​ മ​ത വി​ശ്വാ​സ​പ്ര​കാ​രം പ​വി​ത്ര പു​രു​ഷ​ന്മാ​​രാ​യ അ​ഞ്ചു പേ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന 'പാ​ഞ്ച്​ പ്യാ​രെ'

MediaOne Logo

Web Desk

  • Published:

    4 Sep 2021 5:33 AM GMT

പാഞ്ച് പ്യാരെ പരാമര്‍ശം കുടുക്കി; ഗുരുദ്വാറില്‍ ഭക്തരുടെ ഷൂ തുടച്ച് ഹരീഷ് റാവത്തിന്‍റെ പ്രായശ്ചിത്തം
X

കോൺഗ്രസ്​ പഞ്ചാബ്​ നേതൃത്വത്തെ 'പാഞ്ച്​ പ്യാരെ'യെന്ന്​ വിശേഷിപ്പിച്ചതിന്​ വ്യത്യസ്ത രീതിയില്‍ പ്രായശ്ചിത്തം ചെയ്​ത്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ്​ റാവത്ത്​. ഉത്തരാഖണ്ഡ്​ ഉദ്ദംസിങ്​ നഗറിലെ ഖതിമക്ക്​ സമീപത്തെ നാനക്​മത്ത ഗുരുദ്വാരയു​ടെ തറ തുടച്ചും ഭക്തരുടെ ഷൂ വൃത്തിയാക്കിയുമായിരുന്നു പ്രായശ്ചിത്തം.

സി​ഖ്​ മ​ത വി​ശ്വാ​സ​പ്ര​കാ​രം പ​വി​ത്ര പു​രു​ഷ​ന്മാ​​രാ​യ അ​ഞ്ചു പേ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന 'പാ​ഞ്ച്​ പ്യാ​രെ'. അതുകൊണ്ടുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തെ കളിയാക്കി ഹരീഷ് റാവത്ത് ഈ പരാമര്‍ശം നടത്തിയതില്‍ വിവിധ സിഖ്​ സംഘടനകൾ രംഗ​ത്തെത്തിയിരുന്നു. പ​ദം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ ചാ​ർ​ത്തി​ക്കൊ​ടു​ത്ത​താ​ണ്​ വി​ന​യാ​യ​ത്.

പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി​ഖ്​ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച്​ ഹ​രീ​ഷ്​ റാ​വ​ത്ത്​ മാപ്പ്​ പ​റ​ഞ്ഞിരുന്നു. പ്രാ​യ​ശ്ചി​ത്ത​മാ​യി ഗു​രു​ദ്വാ​ര​യി​ലെ നി​ലം വൃ​ത്തി​യാ​ക്കു​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അറിയിച്ചു. പ​ഞ്ചാ​ബ്​ കോ​​ൺ​ഗ്ര​സി​ലെ പി​ണ​ക്കം തീ​ർ​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച ച​ണ്ഡീ​ഗ​ഢി​ലെ​ത്തി​യ​​താ​യി​രു​ന്നു ഹ​രീ​ഷ്​ റാ​വ​ത്ത്.

TAGS :

Next Story