Quantcast

ഫോണില്‍ സംസാരിക്കുന്നതിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സല്യൂട്ട് ; എഎസ്‍പിക്ക് സ്ഥലംമാറ്റം

കോട്‌വാറിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) ശേഖർ സുയാലിനെയാണ് സ്ഥലം മാറ്റിയത്

MediaOne Logo

Web Desk

  • Published:

    18 Aug 2023 10:56 AM IST

Cop transferred
X

ഫോണില്‍ സംസാരിക്കുന്നതിനിടെ എഎസ്പി മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കുന്നു

കോട്‍ദ്വാര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയെ സല്യൂട്ട് ചെയ്തതിന് പൊലീസുകാരനെ സ്ഥലംമാറ്റി. കോട്‌വാറിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) ശേഖർ സുയാലിനെയാണ് സ്ഥലം മാറ്റിയത്. ധാമി കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം.

ആഗസ്ത് 11ന് കോട്ദ്വാറിൽ മുഖ്യമന്ത്രി ഹരിദ്വാറിൽ നിന്ന് ഹെലികോപ്റ്ററിൽ ഗ്രസ്താൻഗഞ്ച് ഹെലിപാഡിലെത്തിയപ്പോഴാണ് സംഭവം.ഒരു കൈകൊണ്ട് ഫോൺ ചെവിയിൽ പിടിച്ച് മറുകൈകൊണ്ട് ശേഖര്‍ മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകുകയായിരുന്നു. വീഡിയോ വൈറലായതോടെ എഎസ്പിയെ നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. ജയ് ബലൂനിയെ കോട്‌വാറിലെ പുതിയ അഡീഷണൽ പോലീസ് സൂപ്രണ്ടായി നിയമിക്കുകയും ചെയ്തു.

കനത്ത മഴയെ തുടർന്ന് കോട്‌വാറിൽ നിരവധി വീടുകളിൽ ചെളിയും വെള്ളവും കയറി.നദികള്‍ ഗതി മാറി ഒഴുകുകയും രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഉൾപ്പെടെ മൂന്ന് പാലങ്ങൾ തകരുകയും ചെയ്തു.

TAGS :

Next Story