Quantcast

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും

MediaOne Logo

Web Desk

  • Updated:

    2021-10-08 05:34:47.0

Published:

8 Oct 2021 10:33 AM IST

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
X

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. തുടർച്ചയായ എട്ടാം തവണയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് ധനനയ സമിതി തീരുമാനിക്കുന്നത്.

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യപ്പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂടുന്നതും സവാളയുടെ വില ഉയരുന്നതും റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച 9.5 ശതമാനത്തിലേക്ക് എത്തിയെന്നും അടുത്ത വർഷവും 9.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

TAGS :

Next Story