Quantcast

'രാജ്യം അഴിമതി മുക്തം'; നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

''പിന്നോക്കക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് സര്‍ക്കാര്‍''

MediaOne Logo

Web Desk

  • Updated:

    2023-01-31 07:38:41.0

Published:

31 Jan 2023 6:23 AM GMT

droupadi murmu
X

droupadi murmu

ന്യൂഡല്‍ഹി: ദാരിദ്യമില്ലാത്ത സ്വയംപര്യാപ്ത ഇന്ത്യ സാധ്യമാവണമെന്ന് രാഷ്ട്രപടി ദ്രൗപതി മുര്‍മു. അഴിമതിയാണ് ജനാധിപത്യത്തിന്റെ വലിയശത്രു. ഇന്ത്യ അഴിമതി മുക്തമായെന്നും ലോകം പ്രതീക്ഷയോടെ കാണുന്ന രാജ്യമാണ് നമ്മുടേത് എന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.

അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരെയുളള പോരാട്ടം തൂടരണമെന്ന ആഹ്വാനമാണ് പാര്‍ലമെൻറിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയത്. പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജനം രാജ്യത്ത് സാധ്യമാകണം. എല്ലാവരുടേയും വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. 2047ലേക്കുളള അടിത്തറ പണിയുകയാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും രാഷ്ട്രപതി എണ്ണിപ്പറഞ്ഞു. കൊവിഡ് കാലത്ത് ശക്തമായി ഇടപെട്ടു. കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി.ലോകത്തിന്റെ ആകെ പ്രതീക്ഷയാണ് ഇന്നത്തെ ഇന്ത്യയെന്ന് പറഞ്ഞ രാഷ്ട്രപതി മിന്നലാക്രമണത്തിലും മുത്തലാഖിലും കണ്ടത് സര്‍ക്കാറിന്റെ ദൃഢനിശ്ചയമാണെന്നും അവകാശപ്പെട്ടു.

ഭീകരതക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് പറഞ്ഞ രാഷ്ട്രപതി പാക്,ചൈന അതിര്‍ത്തികളിലെ സാഹചര്യവും പരാമര്‍ശിച്ചു..രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയയ്യുന്നത്.

TAGS :

Next Story