Quantcast

കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം

MediaOne Logo

Web Desk

  • Updated:

    2021-11-03 12:34:52.0

Published:

3 Nov 2021 12:30 PM GMT

കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം
X

കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത്​ ബയോടെക്​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും.


അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്​ വാക്​സിനായ കോവാക്​സിന്​ 2021 ജനുവരിയിലാണ്​ അടിയന്തര ഉപയോഗത്തിന്​ കേ​ന്ദ്ര സർക്കാർ അനുമതി നൽകിയത്​. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്സിൻ സ്വീകരിച്ചവർക്ക് രാജ്യാന്തര യാത്രകൾക്കുള്ള തടസം നീങ്ങുകയാണ്.

TAGS :

Next Story