Quantcast

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ

ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗമെന്നും. എന്നാൽ രണ്ടാം ഘട്ടത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം തരംഗമെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 July 2021 1:43 AM GMT

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ; മുന്നറിയിപ്പുമായി ഐസിഎംആർ
X

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം തരംഗമെന്നും ഐസിഎംആർ അറിയിച്ചു.

മൂന്നാം തരംഗത്തിൽ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കൂടും. നേരത്തെ ഐഎംഎയും മുന്നറയിപ്പ് നൽകിയിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കൂടുതൽ അപകടകരമാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യവ്യാപക തരംഗമായിരിക്കും വരാൻ പോകുന്നതെങ്കിലും രണ്ടാംഘട്ടത്തിന്റെ അത്ര ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐസിഎംആർ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡെ എൻഡിടിവിയോട് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും. ഒന്നും രണ്ടും ഘട്ടത്തിലൂടെ ആർജിച്ചെടുത്ത പ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിലുള്ള വൈറസ് വകഭേദം രൂപപ്പെടുന്നതും മൂന്നാം തരംഗത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡെൽറ്റ വകഭേദം രൂപപ്പെട്ടതു കാരണം ലോകം മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. അതേസമയം, കോവിഡ് മുന്നറിയിപ്പുകൾ ജനങ്ങൾ വകവയ്ക്കുന്നില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. കാലാവസ്ഥാ പ്രവചനം കേൾക്കുന്ന പോലെയാണ് ആളുകൾ കോവിഡ് മുന്നറിയിപ്പുകളെ കാണുന്നതെന്നും സർക്കാർ കുറ്റപ്പെടുത്തി.

TAGS :

Next Story