Quantcast

കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രിം കോടതി

കോവിഡിനെ തുടർന്നുള്ള ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണം

MediaOne Logo

Web Desk

  • Updated:

    2021-09-13 11:29:08.0

Published:

13 Sep 2021 11:25 AM GMT

കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രിം കോടതി
X

കോവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രിം കോടതി. കോവിഡിനെ തുടർന്നുള്ള ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണം. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. പരാതി കൈകാര്യം ചെയ്യുന്ന കമ്മിറ്റി എപ്പോൾ രൂപീകരിക്കുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഹരജി പരിഗണിക്കുന്നത് സെപ്തംബർ 23ലേക്ക് മാറ്റി.

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ അതിനെ കോവിഡ് മരണമായി കണക്കാക്കാം. അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കോവിഡ് രോഗിയാണെങ്കിൽപ്പോലും കോവിഡ് മരണമായി കണക്കാക്കില്ല എന്നിവയായിരുന്നു പ്രധാന മാര്‍ഗനിര്‍ദേശം.

കോവിഡ് മരണസർട്ടിഫിക്കറ്റ് സംബന്ധിച്ച മാർഗരേഖകൾ ലളിതമാക്കണമെന്ന് ജൂൺ 30ന് പുറത്തുവിട്ട വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി. ഇതേത്തുടർന്നാണ് കേന്ദ്രസർക്കാർ മാർഗരേഖയിറക്കിയത്.

TAGS :

Next Story