Quantcast

ആശ്വാസം;രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെ

ഇന്നലെ 8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    28 Feb 2022 5:11 AM GMT

ആശ്വാസം;രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെ
X

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,23,07,686 ആയി. മരണസംഖ്യ 5,13,843 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,77,50,86,335 പേർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കോവിഡ് നാലം തരംഗം ജൂൺ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധർ. കാൺപൂർ ഐഐടിയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ 24 വരെ തരംഗം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നത്. ആഗസ്ത് 15 മുതൽ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാൽ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എത്രപേർ വാക്‌സിൻ സ്വീകരിച്ചു, എത്ര പേർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മൂന്നാം തരംഗം ഏതാണ്ട് കാൺപൂർ ഐഐടിയുടെ പ്രവചനം പോലെയാണ് സംഭവിച്ചത്. ഐഐടി കാൺപൂരിലെ മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇന്ത്യയിൽ ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ (2020 ജനുവരി 30) 936ആം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

TAGS :

Next Story