Quantcast

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു ; പ്രതിദിന കേസുകള്‍ 3000 കടന്നു

24 മണിക്കൂറിനിടെ 3,303 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-04-28 05:46:23.0

Published:

28 April 2022 5:15 AM GMT

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു ; പ്രതിദിന കേസുകള്‍ 3000 കടന്നു
X

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 3,303 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യതലസ്ഥാനത്ത് അതിവേഗമാണ് കോവിഡ് പടരുന്നത്. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 1000 കടന്നു. 1367 കേസുകളാണ് ഇന്നലെ ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കോവിഡ് നാലാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ. കേരളമടക്കം പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി.

രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടാഴ്ചയായി കോവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ മാത്രമാണ് മാർഗമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.

ഒമിക്രോണും പുതിയ വകഭേദവുമാണ് ഇപ്പോഴുള്ള കേസുകൾക്ക് കാരണം. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയാൽ ജനിതക പരിശോധനക്കയക്കണം. ആശുപത്രി കിടക്കകളും, വെന്റിലേറ്ററുകളും, ഓക്സിജനും ഉറപ്പാക്കണമന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

TAGS :

Next Story