Quantcast

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല- കേന്ദ്രസർക്കാർ

ഈ ഡിസംബറോട് കൂടി 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

MediaOne Logo

Web Desk

  • Published:

    9 Sep 2021 1:44 PM GMT

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല- കേന്ദ്രസർക്കാർ
X

സ്‌കൂളുകൾ തുറക്കുന്നതിന് കുട്ടികളിലെ വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തെവിടെയും ഇത്തരത്തിൽ വ്യവസ്ഥയില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുട്ടികൾക്ക് വാക്‌സിൻ നൽകാതെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കളടക്കം ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിലൊരു വ്യക്തത കൊണ്ടുവന്നത്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയും ഇത്തരത്തിൽ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകിയതിന് ശേഷം മാത്രമേ സ്‌കൂൾ തുറക്കാവൂ എന്ന് ആവശ്യപ്പെട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സ്‌കൂളുകളിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പൂർണമായും വാക്‌സിൻ നൽകിയ ശേഷം സ്‌കൂളുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ ഡിസംബറോട് കൂടി 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിനുശേഷം മാത്രമേ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ സാധിക്കൂ എ്ന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കുട്ടികൾക്ക് വാക്‌സിൻ നൽകുമ്പോൾ മറ്റു ഗുരുതര രോഗം ബാധിച്ചവർക്കാണ് ആദ്യം വാക്‌സിൻ നൽകുക. ഇതിനായി കുട്ടികളുടെ പട്ടിക തയാറാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി സ്‌കൂൾ തുറന്നു അധ്യയനം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story