Quantcast

സിപിഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനം ഇന്ന്; സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും

ഇന്നലെ പുറത്തുവന്ന സംഘടനാ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-09-22 02:55:35.0

Published:

22 Sept 2025 6:44 AM IST

CPI 25th Party Congress inaugural session today
X

ഛണ്ഡീ​ഗഢ്: സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡീഗഡിൽ തുടരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ ഇടതുസംഘടന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും. സംഘടനാ റിപ്പോർട്ട് ഉൾപ്പെടെ ഇന്ന് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും.

രാവിലെ പത്തിന് ഓള്‍ ഇന്ത്യ കിസാന്‍ സഭ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സാംബാര്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. പിന്നാലെ ഭഗത് സിങ്ങിന്‍റെ അനന്തരവന്‍ പ്രഫ. ജഗ്‌മോഹന്‍ സിങ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രക്ഷസാക്ഷികള്‍ക്ക് ആദരം. തുടർന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. ഫലസ്തീൻ, ക്യൂബൻ ജനതയ്ക്കുള്ള സമ്മേളനവും ചേരും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.

ഇന്നലെ പുറത്തുവന്ന സംഘടനാ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു. പാർട്ടിയിൽ മുരടിപ്പെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെയിറക്കണം. അതിന് ഇടത് ശക്തികൾ എല്ലാം ഒരുമിക്കണം. അത് പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യുമെന്നും ഡി. രാജ പറഞ്ഞു.

സംഘടനാ റിപ്പോർട്ടിലെ വിമർശനങ്ങൾ ഉൾക്കൊണ്ട്‌ തിരുത്തി മുന്നോട്ടുപോയാൽ മാത്രമേ പാർട്ടിക്ക് പ്രതാപകാലത്തേക്ക് തിരികെ പോകാൻ സാധിക്കൂവെന്നാണ് കണക്കുകൂട്ടൽ. അതിന് ഇക്കാലത്ത് ഇടത് പാർട്ടികളുടെ ഐക്യം വേണമെന്ന തിരിച്ചറിവ് കൂടി പാർട്ടിക്ക് ഉണ്ടായിട്ടുണ്ട്.

TAGS :

Next Story