Quantcast

'ഇ.ഡി, സി.ബി.ഐ ഉൾപ്പെടെ അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും'; സി.പി.ഐ പ്രകടന പത്രിക

ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവയ്ക്ക് സംസ്ഥാന പദവി നൽകുമെന്നും കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ

MediaOne Logo

Web Desk

  • Updated:

    2024-04-06 11:13:12.0

Published:

6 April 2024 10:23 AM GMT

ഇ.ഡി, സി.ബി.ഐ ഉൾപ്പെടെ അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും; സി.പി.ഐ പ്രകടന പത്രിക
X

ഡൽഹി: ഇ.ഡി, സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റ്ന് കീഴിലാക്കുമെന്ന വാഗ്ദാനവുമായി സി.പി.ഐ. പൗരത്വ നിയമം റദ്ദാക്കും ഗവർണർ പദവി ഇല്ലാതാക്കും എന്നിവയുൾപ്പെടെയാണ് പ്രകടന പത്രികയിലുള്ളത്. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവയ്ക്ക് സംസ്ഥാന പദവി നൽകും. മണിപ്പൂരിന് പ്രത്യേക പദവി നൽകും. തെരഞ്ഞെടുപ്പ് കമ്മിഷണർ മാരുടെ നിയമന രീതി മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. നീതി ആയോഗ് റദ്ദാക്കി പ്ലാനിങ് കമ്മീഷൻ പുനസ്ഥാപിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200 ആക്കുമെന്നും കുറഞ്ഞ വേതനം 700 ആക്കുമെന്നും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

തൊഴിൽ ചെയ്യാനുള്ള അവകാശം മൗലിക അവകാശമാക്കും. മെയ് 1 ശമ്പളത്തോട് കൂടിയ അവധിയാക്കും. വനിത സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിത സംവരണം കൊണ്ടുവരും. സാമുഹ്യക്ഷേമ പദ്ധതികളിൽ ആധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും. പി.എം കെയർ വിവരങ്ങൾ പരസ്യപ്പെടുത്തും. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മെഖലയിൽ സംവരണം ഏർപ്പെടുത്തും. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും.

മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും. യുക്തിസഹമല്ലാത്ത വർഗീയ നിലപാടുകൾ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കും. പുതിയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തും. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നടപടികൾ സ്വീകരിക്കും. യു.എ.പി.എ റദ്ദാക്കും. മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തും. മാധ്യമങ്ങളിൽ ഗവൺമെന്റ് ഇടപെടൽ ഒഴിവാക്കാൻ സ്വതന്ത്ര സമിതി രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

TAGS :

Next Story