Quantcast

ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണം; സൈനികന് വീരമൃത്യു

സി.ആർ.പി.എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റ് ശാന്തി ഭൂഷൺ തിർകെയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-02-12 11:49:50.0

Published:

12 Feb 2022 5:12 PM IST

ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണം; സൈനികന് വീരമൃത്യു
X

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെയാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയായി ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ 9.30ഓടെ ഡോന്‍ഗല്‍ ചിണ്ഡയിലെ പുഡ്‌കെ ഗ്രാമത്തിന് സമീപം റോഡ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.

സംഭവസ്ഥലത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ടെന്ന് ബസ്തര്‍ ഐ.ജി പി. സുര്‍ന്ദര്‍രാജ് പറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും ഐ.ജി വ്യക്തമാക്കി.

TAGS :

Next Story