Quantcast

സിംഗിൾ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യയിലും; സ്പുട്‌നിക്ക് ലൈറ്റിന് DCGI യുടെ അനുമതി

മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയിൽ പൂർത്തിയാക്കിയതിന് ശേഷമാണ് അനുമതി

MediaOne Logo

Web Desk

  • Updated:

    2022-02-06 16:39:58.0

Published:

6 Feb 2022 4:19 PM GMT

സിംഗിൾ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യയിലും; സ്പുട്‌നിക്ക് ലൈറ്റിന് DCGI യുടെ അനുമതി
X

സിംഗിൾ ഡോസ് കോവിഡ് വാക്‌സിനായ സ്പുട്‌നിക്ക് ലൈറ്റിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)യുടെ അനുമതി. റഷ്യൻ നിർമിത സിങ്കിൾ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയിൽ പൂർത്തിയാക്കിയതിന് ശേഷമാണ് അനുമതി. 2020 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. ഹ്യൂമൻ അഡെനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സിംഗിൾ ഡോസ് വാക്‌സിനാണ് സ്പുട്‌നിക് ലൈറ്റ്.

കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്‌നിക് ലൈറ്റ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ആളുകൾക്ക് വളരെ എളുപ്പത്തിൽ നൽകാനാകുമെന്നതും ഗുണകരമാണ്.

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക്- 5ന്റെ തദ്ദേശീയ നിർമാണത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) നേരത്തെ അനുമതി തേടിയിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ ടെസ്റ്റ് ലൈസൻസിനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിർമാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനം വാക്‌സിൻ നിർമിക്കുന്നുണ്ട്. വർഷത്തിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിന്റെ (ആർ.ഡി.ഐ.എഫ്) സഹകരണത്തോടെ ഡൽഹിയിലെ പനേസിയ ബയോടെക്കും സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വർഷത്തിൽ 10 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. നിലവിൽ സ്പുട്നിക് വാക്‌സിൻ റഷ്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തിൽ സ്പുട്നിക്കിന്റെ ഫലപ്രാപ്തി. 66 രാജ്യങ്ങളിൽ ഈ വാക്‌സിൻ ഉപയോഗത്തിലുണ്ട്. ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിനായ കോവിഷീൽഡ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ജൂണിൽ 10കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെ, അമേരിക്കയിൽ വിതരണത്തിനുദ്ദേശിക്കുന്ന നോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കമ്പനി യു.എസിൽ അനുമതി തേടിയതായും റിപ്പോർട്ടുകളുണ്ട്.

DCGI approves Sputnik Light for single dose Covid vaccine in india

TAGS :
Next Story