ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി
ഡൽഹി ബുരാരി ഏരിയയിൽ ഒസ്കാർ പബ്ലിക് സ്കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകർന്ന് വീണത്

ന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് രണ്ട് പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഡൽഹി ബുരാരി ഏരിയയിൽ ഒസ്കാർ പബ്ലിക് സ്കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകർന്ന് വീണത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
'ഒമ്പതോളം അഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം', ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർഗ് പറഞ്ഞു.
അതേസമയം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. വേഗത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി സംസാരിച്ചെന്നും അതിഷി എക്സില്‍ കുറിച്ചു.
Adjust Story Font
16

