Quantcast

ഖുർആൻ പോലെയുള്ള വിശുദ്ധ ഗ്രന്ഥാധ്യാപനങ്ങളിൽ പകർപ്പവകാശമില്ലെന്ന് ഡൽഹി കോടതി

പകർപ്പവകാശ വാദം തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴ ചുമത്തി

MediaOne Logo

Web Desk

  • Updated:

    2022-08-03 11:17:18.0

Published:

3 Aug 2022 11:16 AM GMT

ഖുർആൻ പോലെയുള്ള വിശുദ്ധ ഗ്രന്ഥാധ്യാപനങ്ങളിൽ പകർപ്പവകാശമില്ലെന്ന് ഡൽഹി കോടതി
X

ന്യൂഡൽഹി: ഖുർആനിലെയും ഇതര വിശുദ്ധ ഗ്രന്ഥങ്ങളിലെയും അധ്യാപനങ്ങളിൽ പകർപ്പവകാശമില്ലെന്ന് ഡൽഹി കോടതി. ഇസ്‌ലാമിക് സ്റ്റഡീസ് (ഇസ്‌ലാമീ തഅ്‌ലീമാത്ത്) എന്ന പേരിലുള്ള പുസ്തകത്തിന്റെ പകർപ്പവകാശം സംബന്ധിച്ച ഹരജിയിലാണ് വിധി. പകർപ്പവകാശ വാദം തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴ ചുമത്തി.

ജില്ലാ ജഡ്ജി (കൊമേഴ്‌സ്യൽ) സഞ്ജീവ് കുമാർ അഗർവാളാണ് ഉത്തരവിട്ടത്. ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഖുർആൻ, ഹദീസ് എന്നിവയടങ്ങുന്ന ഗ്രന്ഥങ്ങളിലെ അധ്യാപനങ്ങൾ സാമ്യതയുണ്ടാകുമെന്നും അത്തരം ഗ്രന്ഥങ്ങളിൽ പകർപ്പവകാശം ഉന്നയിക്കാനാകില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ജൂലൈ 25ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ പറഞ്ഞു.

ഡൽഹി ദരിയാഗഞ്ചിലെ ഇസ്‌ലാമിക് ബുക് സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതി സമർപ്പിച്ചിരുന്നത്. ഇസ്‌ലാമീ തഅ്‌ലീമാത്ത് എന്ന ഗ്രന്ഥ പരമ്പരയുടെ ഒന്നു മുതൽ എട്ടുവരെയുള്ള ഭാഗങ്ങളുടെ പകർപ്പവകാശം രചയിതാവും ഉടമയുമായ മൗലവി അബ്ദുൽ അസീസ് നൽകിയെന്നായിരുന്നു കമ്പനി വാദിച്ചിരുന്നത്. 2018 മേയ് മുതൽ ഇതേ പുസ്തകം അബ്ദുറഊഫ് നജീബ് ബകാലി ഇസ്‌ലാമിക് സ്റ്റഡീസ് ഗ്രേഡ് 1-ഗ്രേഡ് 5 എന്ന പേരിൽ പുറത്തിറക്കിയതായും അവർ ചൂണ്ടിക്കാട്ടി.

Delhi court rules that there is no copyright in teachings of holy books like the Qur'an

TAGS :

Next Story