Quantcast

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു

രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

MediaOne Logo

Web Desk

  • Updated:

    2022-05-18 12:49:57.0

Published:

18 May 2022 12:47 PM GMT

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു
X

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയത്.

2016 മുതൽ ലഫ്റ്റനന്റ് ഗവർണർ ആയി സേവന മനുഷ്ഠിക്കുന്ന അനിൽ ബൈജാൽ, എ.ബി .വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ഹോം സെക്രട്ടറിയായിരുന്നു. ഡൽഹിയിൽ മൂന്നു കോർപറേഷനുകളെയും ലയിപ്പിച്ചു ഒറ്റ കോർപറേഷൻ ആക്കുന്ന നടപടി പൂർത്തിയായയെങ്കിലും തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡാപട്ടേലിനെ ഡൽഹിലെഫ്റ്റനന്റ് ഗവർണർ ആയി നിയമിക്കുമെന്നാണ് സൂചന.

TAGS :

Next Story