Quantcast

ഡെലിവറി ബോയ് വാഹനാപകടത്തില്‍ മരിച്ചു; 10 ലക്ഷം രൂപ ധനസഹായവുമായി സെപ്റ്റോ

തെക്കന്‍ ഡല്‍ഹി പ്രദേശത്തുണ്ടായ അപകടത്തിലാണ് ഡെലിവറി ജീവനക്കാരനായ കരണ്‍ രാജു മരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 May 2022 5:26 AM GMT

ഡെലിവറി ബോയ് വാഹനാപകടത്തില്‍ മരിച്ചു; 10 ലക്ഷം രൂപ ധനസഹായവുമായി സെപ്റ്റോ
X

ഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച ഡെലിവറി ബോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പായ സെപ്‌റ്റോ. തെക്കന്‍ ഡല്‍ഹി പ്രദേശത്തുണ്ടായ അപകടത്തിലാണ് ഡെലിവറി ജീവനക്കാരനായ കരണ്‍ രാജു മരിക്കുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥാപനം അറിയിച്ചു.

'10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും 8 ലക്ഷം രൂപുടെ അധിക ഇന്‍ഷുറന്‍സ് ഗ്രാന്‍റും നല്‍കി ഞങ്ങള്‍ കുടുംബത്തെ സഹായിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിന് വൈകാരികവും സാമ്പത്തികവുമായ പിന്തുണ ഞങ്ങള്‍ തുടര്‍ന്നും നല്‍കും. അപകടം നടന്ന രാത്രി മുതല്‍ തങ്ങളുടെ അംഗങ്ങള്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് സെപ്റ്റോ അറിയിച്ചു.

'കരണ്‍ രാജുവിന്‍റെ മരണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കരം ഹെല്‍മെറ്റ് ധരിച്ച് റോഡിന്‍റെ ശരിയായ വശത്തുകൂടി ഓടിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വാഹനം ഇടിക്കുകയായിരുന്നു. ഡെലിവറി പൂര്‍ത്തിയാക്കി ഞങ്ങളുടെ കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ സൗത്ത് ഡല്‍ഹിയിലാണ് സംഭവം നടന്നതെന്നും'' സെപ്റ്റോ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. കരൺ രാജു വ്യാഴാഴ്ച സഫ്ദുർജംഗ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

TAGS :

Next Story