Quantcast

കുട്ടികളില്ലാത്തതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ ഭർത്താവിനെ കുത്തിക്കൊന്ന് ഭാര്യ

അഞ്ച് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം

MediaOne Logo

Web Desk

  • Published:

    12 Nov 2026 9:20 PM IST

കുട്ടികളില്ലാത്തതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ ഭർത്താവിനെ കുത്തിക്കൊന്ന് ഭാര്യ
X

ബെംഗളൂരു: കുട്ടികളില്ലാത്തതിനെച്ചൊല്ലിയുള്ള കുടുംബവഴക്കിനിടെ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുരയിലാണ് സംഭവം. ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാജശേഖർ (44) ആണ് മരിച്ചത്. ഭാര്യ മാലശ്രീയാണ് കേസിലെ പ്രതി.

അഞ്ച് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കുട്ടികളില്ലാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ പതിവായി തർക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാത്രിയിൽ മദ്യപിച്ചെത്തുന്ന രാജശേഖർ കുട്ടികളില്ലാത്തതിന്റെ പേരിൽ ഭാര്യയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സംഭവദിവസവും സമാനമായ തർക്കമുണ്ടായി. ഇതിനിടെ മാലശ്രീ കത്തി ഉപയോഗിച്ച് രാജശേഖറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രാജശേഖർ രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിനുശേഷം മാലശ്രീ മറ്റൊരാളെ ഫോണിൽ ബന്ധപ്പെട്ട് കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതേ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു രാജശേഖറിന്റെ അമ്മ താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴിയും നിർണായകമായേക്കും.

അതേസമയം, മാലശ്രീക്ക് നേരത്തെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ബെംഗളൂരുവിലെ നിംഹാൻസിൽ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് നാല് മാസം മുമ്പാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയത്. മാലശ്രീ രണ്ടുമാസം ഗർഭിണിയാണെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, ഇവരുടെ ആരോഗ്യസ്ഥിതിയും ഗർഭധാരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

TAGS :

Next Story