Quantcast

വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുക്കുന്ന യുവതി; വീഡിയോ,വിമര്‍ശം

സംഭവത്തിന്‍റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് യുവതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Sept 2023 7:32 AM IST

Pet Dog Beer
X

നായയെ മദ്യം കുടിപ്പിക്കുന്ന യുവതി

ഡെറാഡൂണ്‍: വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുക്കുന്ന യുവതിയുടെ വീഡിയോക്കെതിരെ വിമര്‍ശം. ഒരു സോഫയിലിരുത്തിയ ശേഷം നായയെ കൂട്ടിപ്പിടിച്ച് ബലമായി വായിലേക്ക് ബിയര്‍ ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് യുവതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ആക്ടിവിസ്റ്റായ ദീപിക നാരായണ്‍ ഭരദ്വാജാണ് എക്സില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതി നായ്‍ക്കുട്ടിയുടെ വായില്‍ മദ്യം ഒഴിക്കുമ്പോള്‍ അത് വല്ലാതെ പിടയ്ക്കുന്നുമുണ്ട്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ khush_arden ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കേസെടുക്കാന്‍ എസ്എസ്പി ഡെറാഡൂൺ പൊലീസിന് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി അറിയിച്ചു.

നായകള്‍ക്ക് ബിയറോ ഏതെങ്കിലും തരത്തിലുള്ള ലഹരിപാനീയങ്ങളോ നൽകാന്‍ പാടില്ല. അവ മദ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചെറിയ അളവിലുള്ള മദ്യം പോലും ഛർദ്ദി, വയറിളക്കം, ഏകോപനം, ശ്വാസതടസ്സം തുടങ്ങിയവക്ക് കാരണമാകും. ചിലപ്പോള്‍ ഇത് മരണത്തിലേക്ക് നയിച്ചേക്കാം.

TAGS :

Next Story