Quantcast

അഞ്ചുവര്‍ഷത്തോളം കേസ് നടത്തി വിവാഹമോചിതരായ ദമ്പതികള്‍ ഒന്നിച്ചു; വീണ്ടും വിവാഹിതരായി

ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു

MediaOne Logo

Web Desk

  • Published:

    30 Nov 2023 2:34 AM GMT

Vinay Jaiswal and Pooja Chaudhary
X

വിനയ് ജയ്‍സ്വാളും പൂജയും

ഗസിയാബാദ്: വേര്‍പിരിഞ്ഞ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായതോടെ വിവാഹമോചിതയായ ഭാര്യ വീണ്ടും ഭര്‍ത്താവുമായി ഒന്നിച്ചു. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു. ഗസിയാബാദിലെ കൗസമ്പിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെ വീണ്ടും ഒന്നിച്ചത്.

വിനയ് ജയ്‍സ്വാളും പൂജ ചൗധരിയുമാണ് പിരിഞ്ഞുപോയെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുതുജീവിതം തുടങ്ങിയത്. 2012ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹതിരായി ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കാര്യങ്ങൾ വഷളായതോടെ അവർ വിവാഹമോചനത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചു. ഗസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രിം കോടതി എന്നിങ്ങനെ മൂന്ന് കോടതികളിലൂടെയാണ് ഇവരുടെ വിവാഹമോചന കേസ് കടന്നുപോയത്. കേസിനായി അഞ്ചുവര്‍ഷം ഇവര്‍ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവില്‍ 2018ല്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.


കഴിഞ്ഞ ആഗസ്തില്‍ വിനയിന് ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഇതറിഞ്ഞ പൂജ മുന്‍ഭര്‍ത്താവിന്‍റെ സുഖവിവരങ്ങള്‍ അറിയാന്‍ ആശുപത്രിയിലെത്തി. ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചതോടെ വീണ്ടും പ്രണയം തളിര്‍ക്കുകയും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ നവംബര്‍ 23നായിരുന്നു വിവാഹം. ഗസിയാബാദ് കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെയിൽ) അസിസ്റ്റന്റ് മാനേജരാണ് വിനയ് ജയ്‌സ്വാൾ.പട്ന സ്വദേശിയായ പൂജ അധ്യാപികയും.

TAGS :

Next Story