നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത; വാഹനം തടഞ്ഞപ്പോൾ ഉപേക്ഷിച്ച് കടന്നു
സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്

പഞ്ചാബിലെ പാട്യാലയിൽ നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകൾ നായയെ കയറുകൊണ്ട് കെട്ടിവലിക്കുകയായിരുന്നു. സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
പാട്യാല ന്യൂ സെഞ്ചുറി എൻക്ലേവിലൂടെ രണ്ട് സ്ത്രീകളാണ് സ്കൂട്ടറിൽ നായയെ കെട്ടിവലിച്ചുകൊണ്ട് പോയത്. ഇതുകണ്ട പ്രദേശത്തെ കുട്ടികൾ വാഹനം തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ സ്ത്രീകൾ പരിക്കേറ്റ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ നായയെ അധികൃതർ ആശുപത്രിയിലെത്തിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം സംഭവത്തിൽ കേസ് എടുത്തതായി സെഞ്ചുറി എൻക്ലേവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗുർമീത് സിങ് പറഞ്ഞു. സ്ത്രീകൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

