Quantcast

'നിയമം അറിയാതെ ബാഹുബലി കളിക്കരുത്': ‌ജഡ്ജിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി

ജഡ്ജിയുടെ കോടതിമുറിയിലെ പെരുമാറ്റവും നടപടിക്രമങ്ങളിലെ വീഴ്ചകളും ആശങ്കാജനകമാണെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    23 Nov 2026 8:39 PM IST

നിയമം അറിയാതെ ബാഹുബലി കളിക്കരുത്: ‌ജഡ്ജിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി
X

ന്യൂഡൽഹി: കോടതി ഉത്തരവുണ്ടായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവരുത്തി അതേ ദിവസംതന്നെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത ബിഹാർ സെഷൻസ് ജഡ്ജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. നിയമത്തെക്കുറിച്ചുള്ള ജഡ്ജിയുടെ ധാരണ നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്, നിയമം കൃത്യമായി അറിയാതെ 'ബാഹുബലി'യെപ്പോലെ പെരുമാറരുതെന്ന് താക്കീത് നൽകി. ജഡ്ജിയുടെ കോടതിമുറിയിലെ പെരുമാറ്റവും നടപടിക്രമങ്ങളിലെ വീഴ്ചകളും ആശങ്കാജനകമാണെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.

ഒരു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സെഷൻസ് ജഡ്ജി മുമ്പ് ഉത്തരവിട്ടിരുന്നുവെങ്കിലും പൊലീസ് അത് നടപ്പിലാക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഉത്തരവ് പാലിക്കാത്തതിനെ 'കോടതിക്ക് മുന്നിൽ വെച്ച് നടന്ന കുറ്റകൃത്യമായി' കണക്കാക്കിയ ജഡ്ജി, ജില്ലാ മജിസ്ട്രേറ്റിനെയും പൊലീസ് സൂപ്രണ്ടിനെയും കോടതിയിലേക്ക് വിളിച്ചുവരുത്തുകയും അതേദിവസംതന്നെ ശിക്ഷ വിധിക്കുകയുമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ ഇത്തരത്തിൽ വിളിപ്പിച്ചുവരുത്തി ശിക്ഷിക്കാൻ ജഡ്ജിക്ക് എന്തധികാരമാണുള്ളതെന്ന് സുപ്രിംകോടതി ചോദിച്ചു.

കോടതി അലക്ഷ്യത്തിന്റെയും 'കോടതിക്ക് മുന്നിൽവെച്ച് നടക്കുന്ന കുറ്റകൃത്യത്തിന്റെയും' നിയമപരമായ പരിധി ജഡ്ജി ആദ്യം മനസ്സിലാക്കണമെന്ന് ബിഎൻഎസ്എസ് സെക്ഷൻ 384, സിആർപിസി സെക്ഷൻ 345 എന്നിവ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. കോടതിമുറിക്കുള്ളിൽ വെച്ച് കയ്യാങ്കളിയോ അധിക്ഷേപമോ ഉണ്ടാകുമ്പോഴോ, കോടതി നിർദേശിച്ചിട്ടും പുറത്തുപോകാൻ വിസമ്മതിക്കുമ്പോഴോ മാത്രമാണ് ഈ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ സാധിക്കുക. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് പാലിക്കാതിരിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും അത്തരം സന്ദർഭങ്ങളിൽ മറ്റ് നിയമപരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു.

TAGS :

Next Story