Quantcast

‘നക്സൽ സാഹിത്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമല്ല’; ജി.എൻ. സായിബാബ കേസിൽ ബോംബെ ഹൈകോടതി

അക്രമം, തീവ്രവാദം തുടങ്ങിയവയുമായി പ്രതികളെ ബന്ധിപ്പിക്കാൻ സാഹിത്യത്തിന് പുറമേ തെളിവുകൾ ആവശ്യമാണെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    6 March 2024 3:16 PM GMT

GN Saibaba
X

ജി.എന്‍ സായിബാബ

മുംബൈ: ഇന്റർനെറ്റിൽനിന്ന് കമ്യൂണിസ്റ്റ്, നക്സൽ സാഹിത്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ആ തത്വചിന്തകളോട് അനുഭാവം പുലർത്തുന്നതോ യു.എ.പി.എ പ്രകാരമുള്ള കുറ്റമല്ലെന്ന് ബോം​ബെ ഹൈകോടതി. ഗ​ഡ്​​ചി​റോ​ളി​യി​ലെ പ്ര​ത്യേ​ക യു.​എ.​പി.​എ കോ​ട​തി ത​ട​വ് ​ശി​ക്ഷ വി​ധി​ച്ച ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫസർ ജി.​എ​ൻ. സാ​യി​ബാ​ബ​യ​ട​ക്കം ആ​റു​പേ​രുടെ അപ്പീലിൽ വിധി പറയുകയായിരുന്നു ബോം​ബെ ഹൈ​കോ​ട​തി നാ​ഗ്പൂ​ർ ബെ​ഞ്ച്. ജീ​​വ​​പ​​ര്യ​​ന്തം ല​​ഭി​​ച്ച സാ​​യി​​ബാ​​ബ​​യും മ​​റ്റു നാ​​ലു​​പേ​​രും 10 വ​​ർ​​ഷം ശി​​ക്ഷ ല​​ഭി​​ച്ച ഒ​​രാ​​ളും ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ പു​​ന​​ർ​​വാ​​ദം കേ​​ട്ട ജ​​സ്റ്റി​​സു​​മാ​​രാ​​യ വി​​ന​​യ് ജി. ​​ജോ​​ഷി, വാ​​ൽ​​മി​​കി എ​​സ്.​​എ മെ​​നെ​​സെ​​സ് എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ചാ​​ണ് ചൊ​​വ്വാ​​ഴ്ച വി​​ധി പ​​റ​​ഞ്ഞ​​ത്.

യു.എ.പി.എയുടെ 13, 20, 39 വകുപ്പുകളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളായ അക്രമം, തീവ്രവാദം തുടങ്ങിയവയുമായി പ്രതികളെ ബന്ധിപ്പിക്കാൻ സാഹിത്യത്തിന് പുറമേ തെളിവുകൾ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കമ്യൂണിസ്റ്റ് അല്ലെങ്കിൽ നക്‌സൽ തത്വശാസ്ത്രത്തിന്റെ വെബ്‌സൈറ്റുകളിൽനിന്ന് വ്യക്തികൾക്ക് ധാരാളം വിവരങ്ങൾ ലഭിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അക്രമ സ്വഭാവമുള്ള വീഡിയോകൾ ഉ​ൾപ്പെടെ അതിൽ ലഭ്യമാണ്.

ഒരു പൗരൻ ഇവ ഡൗൺലോഡ് ചെയ്യുന്നതോ ഈ തത്ത്വചിന്തയോട് അനുഭാവം കാണിക്കുന്നതോ കുറ്റമായി കണാനാകില്ല. യു.എ.പി.എയുടെ 13, 20, 39 വകുപ്പുകൾ പ്രകാരം നിഷ്ക്രിയ അംഗത്വം കുറ്റകരമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും ദാർശനിക വിശ്വാസങ്ങളോ അവർ വായിക്കുന്ന സാഹിത്യമോ, പ്രത്യേകിച്ചും ഇന്റർനെറ്റിൽ വ്യാപകമായി ലഭ്യമാണെങ്കിൽ അവർക്കെതിരായ തെളിവായി ഉപയോഗിക്കുന്നത് മൗലികാവകാശങ്ങളുടെ പരിധി ലംഘിക്കുന്നതാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വി​​ധി​​ക്കെ​​തി​​രെ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി​​യ​​താ​​യി അ​​റി​​യി​​ച്ചും അ​​പ്പീ​​ൽ തീ​​ർ​​പ്പാ​​ക്കും​​വ​​രെ വി​​ധി സ്​​​റ്റേ ചെ​​യ്യ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ടും മ​​ഹാ​​രാ​​ഷ്ട്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​യും നാ​​ഗ്​​​പൂ​​ർ ബെ​​ഞ്ച്​ ത​​ള്ളി. ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​നോ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നോ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക​ളി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത് നി​യ​മാ​നു​സൃ​ത​മ​ല്ല. അ​തു​വ​ഴി മു​ഴു​വ​ൻ വി​ചാ​ര​ണ​യും അ​സാ​ധു​വാ​ണെ​ന്നും കോ​ട​തി വ്യക്തമാക്കി.

2022 ഒ​ക്ടോ​ബ​ർ 14ന് ​ജ​സ്റ്റി​സ്​ രോ​ഹി​ത്​ ദേ​വ്​ അ​ധ്യ​ക്ഷ​നാ​യ മ​റ്റൊ​രു ബെ​ഞ്ച് സാ​യി​ബാ​ബ​യ​ട​ക്കം അ​ഞ്ചു​പേ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്റെ അ​പ്പീ​ലി​ൽ 24 മ​ണി​ക്കൂ​റി​ന​കം പ്ര​ത്യേ​ക സി​റ്റി​ങ് ന​ട​ത്തി സു​പ്രീം​കോ​ട​തി ആ ​വി​ധി മ​ര​വി​പ്പി​ച്ചു. പി​ന്നീ​ട് സാ​യി​ബാ​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​നും മ​ഹാ​രാ​ഷ്ട്ര​യും സ​മ​വാ​യ​ത്തി​ലെ​ത്തി​യ​തോ​ടെ പു​തു​താ​യി വാ​ദം കേ​ൾ​ക്കാ​ൻ നി​ല​വി​ലെ ബെ​ഞ്ചി​ന് വി​ടു​ക​യാ​യി​രു​ന്നു. 90 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യെ തു​ട​ർ​ന്ന് വീ​ൽ​ചെ​യ​റി​ലാ​യ സാ​യി​ബാ​ബ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

സാ​യി​ബാ​ബ​യും മ​റ്റു​ള്ള​വ​രും സി.​പി.​ഐ (മാ​വോ​യി​സ്റ്റ്), റെ​വ​ല്യൂ​ഷ​ന​റി ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം പെ​ൻ​ഡ്രൈ​വി​ലാ​ക്കി കൊ​ടു​ത്തു​വി​ട്ടെ​ന്നു​മാ​ണ്​ കേ​സ്. രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യ​ല​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക്​ യു.​എ.​പി.​എ ചു​മ​ത്തി​യാ​യി​രു​ന്നു കേ​സ്. 2014 മെയ് ഒമ്പതിനാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇദ്ദേഹത്തെ യൂനിവേഴ്സിറ്റി സസ്​പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

TAGS :

Next Story