ആതുര ശുശ്രൂഷ രംഗത്തെ സേവനത്തിനുള്ള ആദരവ് ഏറ്റുവാങ്ങി ഡോക്ടര്‍ ഫദ്ൽ എച്ച് വീരാൻകുട്ടി
മംഗളുരു യൂണിവേഴ്സിറ്റി ശ്രീ നാരായണ ഗുരു സ്റ്റഡി പീഠവും ശിവഗിരി മഠവും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ഗുരു സംവാദ് നൂറാമത് ശതാബ്ദി, സർവമത സമ്മേളന വേദിയിലാണ് കർണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്ന് അദ്ദേഹം ആദരം ഏറ്റുവാങ്ങിയത്.

മംഗളൂരു: ആതുര ശുശ്രൂഷ രംഗത്തെ സേവനത്തിനുള്ള ആദരവ് കര്‍ണാടക ആഭ്യന്തര മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രശസ്ത കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോക്ടര്‍ ഫദ്ൽ എച്ച് വീരാൻകുട്ടി.
മംഗളൂരു യൂണിവേഴ്സിറ്റി ശ്രീ നാരായണ ഗുരു സ്റ്റഡി പീഠവും ശിവഗിരി മഠവും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ഗുരു സംവാദ് നൂറാമത് ശതാബ്ദി, സർവമത സമ്മേളന വേദിയിലാണ് കർണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്ന് അദ്ദേഹം ആദരം ഏറ്റുവാങ്ങിയത്.
അതേസമയം ശ്രീനാരായണ വിശ്വാസികൾക്ക് ആനന്ദം നൽകുന്ന മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനത്തിൽ നടത്തി.
ഗുരുദേവന് പാദകാണിക്കയായി ബാംഗ്ലൂരിൽ അഞ്ച് ഏക്കർ സ്ഥലം, യൂണിവേഴ്സിറ്റി ക്യാമ്പസിൽ ശ്രീനാരായണ സ്റ്റഡി പീഠത്തിന്റെ നിർമ്മാണോദ്ഘാടനം, യൂണിവേഴ്സിറ്റിയിലെ മഹാസമ്മേളന സ്റ്റേഡിയത്തിന് 'ഗാന്ധിജി-ശ്രീനാരായണ ഗുരു സമാഗമ ശതാബ്ദി സ്റ്റേഡിയം' എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചത് എന്നിവയാണ് പ്രഖ്യാപനങ്ങള്‍.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, നിയമസഭാ സ്പീക്കർ യു.ടി ഖാദർ, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Adjust Story Font
16

