ബിഗ് ബോസ് കണ്ടുകൊണ്ട് ബസ് ഓടിച്ച് ഡ്രൈവർ; പ്രതിഷേധം ഉയർന്നതോടെ ഡ്രൈവറെ പുറത്താക്കിയെന്ന് കമ്പനി
ഒക്ടോബർ 27 പുലർച്ചെ 2.50 ന് പകർത്തിയതാണ് ദൃശ്യങ്ങൾ

മുംബൈ:ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടുകൊണ്ട് 80 കിലോമീറ്റർ വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയെടുത്ത് ബസ് കമ്പനി.യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു പരിഗണനയും നൽകാതെയുള്ള സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഒക്ടോബർ 27 ന് പുലർച്ചെ 2.50 ന് റെക്കോർഡ് ചെയ്ത വിഡിയോ ആണ് പ്രചരിക്കുന്നത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയിലാണ് സംഭവം.
പുലർച്ചെ 2.50 നാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും ദൃശ്യങ്ങളിൽ കാണാം. ബസ് ഓടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീലിന് അടിയിൽ മൊബൈൽ ഫോൺ വച്ച് ബിഗ് ബോസ് കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിആർഎൽ ട്രാവൽസിന്റെ ബസിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഡ്രൈവറെ വിആർഎൽ ഗ്രൂപ്പ് ഡ്രൈവറെ പിരിച്ചുവിട്ടു.
ബസ് കമ്പനി ഖേദപ്രകടനവുമായി രംഗത്തുവന്നിട്ടുണ്ട്. 'ഒക്ടോബർ 27-ന് മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിൽ നിങ്ങൾ അനുഭവിച്ച അസൗകര്യത്തിലും ഭയത്തിലും ദുരിതത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന, അത്തരം കാര്യങ്ങൾ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്'' കമ്പനിയുടെ ഖേദപ്രകടനത്തിൽ പറയുന്നു.
Adjust Story Font
16

