അൽ ഫലാഹ് ഗ്രൂപ്പിന്റെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി അറസ്റ്റ് ചെയ്തു
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്

ന്യുഡൽഹി: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫരീദ്ബാദിൽ നിന്നാണ് സിദിഖിയെ അറസ്റ്റു ചെയ്തത്. അൽ ഫലാഹ് ഗ്രൂപ്പിന്റെ 19സ്ഥാപനങ്ങളിൽ ഇന്ന് പരിശോധന നടന്നിരുന്നു. കോളജുകൾക്ക് നാക് അക്രിഡിറ്റേഷൻ ഉണ്ടെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ കുട്ടികളിൽ നിന്ന് ഫീസായി ഈടാക്കി ഈ തുകകൾ കുടുംബ ട്രസ്റ്റിലേക്ക് മാറ്റി എന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കൂടുതൽ പരിശോധനകൾ ഉണ്ടാവുമെന്നും ഇഡി വ്യക്തമാക്കി
Next Story
Adjust Story Font
16

