Quantcast

ബംഗാളില്‍ റെയ്ഡിനിടെ ഇ.ഡി സംഘത്തിനു നേരെ ആക്രമണം; വീഡിയോ

റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സംഘം റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    5 Jan 2024 11:26 AM IST

ED Team attacked
X

ഇ.ഡി സംഘം ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ ഇ.ഡി സംഘത്തിനു നേരെ പ്രദേശവാസികളുടെ ആക്രമണം. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സംഘം റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.

കേസിൽ പിന്നീട് അറസ്റ്റിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ വസതിക്ക് സമീപമെത്തിയപ്പോഴാണ് സംഘം ആക്രമിക്കപ്പെട്ടത്. 200-ലധികം പ്രദേശവാസികൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വളയുകയായിരുന്നു.''അവര്‍ എട്ടുപേരുണ്ടായിരുന്നു. അവര്‍ ഞങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു '' ഇ.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

TAGS :

Next Story