Quantcast

ഊട്ടിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

തെങ്കാശിയില്‍ നിന്നുള്ള സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തില്‍പെട്ടത്.

MediaOne Logo

Web Desk

  • Published:

    1 Oct 2023 7:04 AM IST

eight dies after Tourist bus falling down in Ooty
X

ഊട്ടി: കൂനൂരിന് സമീപം മരപ്പാലത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. 60 പേരാണ് ബസിലുണ്ടായിരുന്നത്.

കൂനൂര്‍- മേട്ടുപ്പാളയം ദേശീയപാതയില്‍ ചുരം ഒമ്പതാം വളവില്‍ വച്ച്‌ 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. തെങ്കാശിയില്‍ നിന്നുള്ള സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തില്‍പെട്ടത്.

വി.നിതിൻ, എസ്. ബേബികല, എസ്. മുരുഗേശൻ, പി. മുപ്പിഡത്തേ, ആര്‍. കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story