Quantcast

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.

MediaOne Logo

Web Desk

  • Updated:

    2023-01-18 05:56:34.0

Published:

18 Jan 2023 11:24 AM IST

Election date, Election date announce
X

ന്യൂ ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക. ഒറ്റ ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിലിയിരുത്തുന്നത്.

ഫെബ്രുവരിയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അറുപതംഗ നിയമസഭയാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്. 1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിക്കുന്നത്. മേഘാലയിൽ നിലവിൽ കോൺഗ്രസും. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാനമുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബി.ജെ.പിയും മത്സര രംഗത്തുണ്ട.

TAGS :

Next Story